Thursday, January 31, 2013

സൂര്യനെല്ലി പെണ്‍കുട്ടിയും കുറേ മാന്യന്മാരും

             സൂര്യനെല്ലി പെണ്‍കുട്ടിയും കുറേ മാന്യന്മാരും

സൂര്യനെല്ലി കേസില്‍ നിരവധി വര്‍ഷങ്ങളിലെ വേദനയും ,നിരന്ദരമായി പിന്തുടരുന്ന ഭീഷണികലുടെയും പീഡ്ഡനങ്ങങ്ങലുടെയും മുന്നില്‍ അടിപതറാതെ ,പ്രലോഭനങ്ങളില്‍ മനസ്സ് പതറാതെ നിന്ന പെണ്‍കുട്ടിയുടെ ആത്മ ധൈര്യത്തിന് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട്  തുടങ്ങട്ടെ

ഈ കേസ്സില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില സുപ്രധാന പ്രശ്നങ്ങള്‍ ഉണ്ട് . അവയില്‍ പ്രധാനം പ്രമുഖന്മാര്‍ ഉള്‍പ്പെടുന്ന കേസ്സുകളില്‍ ഭരണകൂടവും,കോടതികളും,മാധ്യമങ്ങളും ,പൊതുസമൂഹംതന്നെയും പുലര്‍ത്തുന്ന മനോഭാവം ആണ് . സുപ്രീം കോടതി തന്നെ ഈ കേസ് തിടുക്കത്തില്‍ പരിഗണിക്കാന്‍ കാരണം ദില്ലി പെണ്‍കുട്ടിയുടെ കൊലപാതകം ഉണ്ടാക്കി വച്ച പ്രത്യേക സാഹചര്യം തന്നെ ആണ് എന്നത് നിസ്തര്‍ക്കമാണ്. ഇല്ലെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേനെ ഈ കേസു പരിഗണനക്ക് വരാന്‍.അതിനിടയില്‍ കേസ് നീട്ടി കൊണ്ട് പോകാന്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി പ്രതികള്‍ നടത്തുന്ന ശ്രമം കൂടി കണക്കിലെടുത്താല്‍ സാധാരണ ഗതിയില്‍ പെണ്‍കുട്ടി വല്യമ്മയായി കഴിഞ്ഞു മിക്കപ്രതികളും വയസ്സായി ചത്തു കഴിഞ്ഞേ ഈ കേസ് തീരുമായിരുന്നുള്ളൂ.അത് തന്നെ ഹൈക്കോടതിയിലെ "നീതിമാന്മാരുടെ" മനോനില അനുസ്സരിച്ച്ചു പെണ്‌കുട്ടി പ്രതികളെ പ്രലോഭിപ്പിച്ചു ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന വിധിയായിരിക്കും ഉണ്ടാവുക
ഹൈകോടതി നടത്തിയ ഒരു മഹാ നിരീക്ഷണം ജഡ്ജി ഏമാന്മാരുടെ അപാര ബുദ്ധിശക്തി വെളിവാക്കുകയുണ്ടായി . പെണ്‍കുട്ടി പലസ്ഥലങ്ങളിലും കൊണ്ട് പോകപ്പെട്ടിട്ടുണ്ട് എങ്കിലും അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന മഹാ സത്യം ഗഫൂര്‍ കാ ദോസ്തും ബസന്തനും കണ്ടുപിടിച്ചു കളഞ്ഞു എന്നതാണ് ആശ്ചര്യം .അവരുടെ ചിന്തയില്‍ പെണ്‍കുട്ടി സാധുക്കളായ ചില ചേട്ടന്മാര്‍ അവളുടെ ആഗ്രഹപ്രകാരം "ബുദ്ധി മുട്ടി സഹായിച്ചു "കൊടുത്തതാണ്‌. മാനസിക പക്വത വന്നിട്ടില്ലാത്ത ഒരു കൊച്ചു സ്കൂള്‍ കുട്ടി ഒരു കൂട്ടം നരക പിശാചുകളുടെ കയ്യില്‍ എത്തിപ്പെട്ടതിനു ശേഷം‍അവള്‍ അനുഭവിച്ച ഭീതിയും സംഖര്‍ഷവും ഈ മാന്യന്മാര്‍ക്കു ഊഹിക്കാന്‍ പറ്റാത്തതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരെ ആ സീറ്റില്‍ കൊണ്ടിരുത്തിയ വ്യവസ്ഥിതിയെ ആണ് പറയേണ്ടത് .

സെക്സ്  മാഫിയ എന്നത് മയക്കുമരുന്ന് മാഫിയാ പോലെ ശക്തമായ ഒന്നാണെന്നും ഇരകളെ കുടുക്കുന്നതിനും അവരെ അനുസരണ പഠിപ്പിക്കുന്നതിനും അവര്‍ക്ക് അവരുടെതായ വഴികള്‍ ഉണ്ടെന്നും മനസ്സിലാക്കാന്‍ കഴിയാത്ത ,അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ഇത്തരം മനുഷ്യര്‍ സത്യത്തില്‍ ഇരയുടെ വേദനകണ്ട് രസിക്കുന്ന വെറും സാഡിസ്റ്റ് കള്‍ മാത്രമാണ്

ദില്ലി പെണ്‍കുട്ടിയുടെ മരണം അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ വ്യവസ്ഥിതിയെ അഗാധമായി സ്വാധീനിച്ച ഒരു സംഭവം ആയി പരിണമിച്ചിട്ടുന്ദ് .

സൂര്യനെല്ലി കേസു സജീവമായി ഇപ്പോഴും നില്‍ക്കുന്നത് പെണ്‍കുട്ടി അവളുടെ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു എന്നത് കൊണ്ട് മാത്രം ആണ് എന്നത് കാണണം . നിരന്തരം അവളുടെ നിശ്ചയ ദാര്‌ഡ്ഡ്യത്തെ തകര്‍ക്കാന്‍ പ്രതികളും ഭരണകൂടങ്ങളും കിണഞ്ഞു പരിശ്രമിച്ച്ചപ്പോള്‍ ഇവിടുത്തെ പൊതുസമൂഹം നിസ്സoഗതയോടെ  കണ്ടുനില്‍ക്കുകയായിരുന്നു .പെണ്‍കുട്ടിയും കുടുമ്പവും വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവിടത്തെ "സിവില്‍ സൊസൈറ്റി" യുടെ അപാര ജീര്‍ണത ആണ് വെളിവാക്കുന്നത്.പൊതുസമൂഹം പെണ്‍കുട്ടിയോടും കുദുമ്പത്തോദും കാട്ടിയ നിന്ദയും പരിഹാസവും അത് എത്രമേല്‍ നികൃഷ്ടം ആണ് എന്നതാണ് വെളിവാക്കുന്നത്.സമൂഹത്തില്‍ ഇത്തരമൊരു കുറ്റക്രുത്യം നടക്കുമ്പോള്‍ നിസ്സഹായയായി കനിവിനു കേഴുന്ന ഇരയെ അപഹസിക്കാനും  കുറ്റപ്പെടുത്തുവാനും പ്രതികളുടെ അച്ചാരം പറ്റി ശ്രമിച്ച നിക്രുഷ്ടന്മാര്‍ ഈ സംഭവത്തിലെ കൂട്ടുപ്രതികള്‍  തന്നെ ആണ്

ഈ കേസില്‍ പെണ്‍കുട്ടി പരാമര്‌ശിച്ച "പ്രോഫസ്സര്‍" ഇന്നും പകല്‍മാന്യനായി നടക്കുകയാണ് .അദ്ദ്യത്തെ സ്ഥാനക്കയറ്റം നല്‍കി അദ്ദ്യത്തിന്റെ പാര്‍ടി ബഹുമാനിച്ചു വിട്ടിരിക്കയാനല്ലോ

.ഇത്തരം മാന്യന്മാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന "സഹകരണ സംഘം" ഇതിലും ഉണ്ടായിട്ടുണ്ട്.നായനാര്‍ വിപ്ലവ ഗവണ്മെന്റ് ഈ കേസില്‍ നടത്തിയ കൂട്ടുകൃഷി മലയാളി മറന്നിട്ടുണ്ടാവില്ല. ഈ വിപ്ലവ നേതാക്കളുടെ മക്കള്‍ കേസില്‍ ഉള്പെട്ടാല്‍ മറ്റവനും സഹായിക്കണമല്ലോ
രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ പോഷകങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഇത്തരുണത്തില്‍ പരാമര്സിക്കപ്പെടാതെ പോകുന്നതു ശരിയല്ലാത്തതു കൊണ്ട് പറയട്ടെ . ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ കേസില്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ മുന്നില്‍ നിന്ന് എന്ന് കാണാം. പക്ഷെ അവരുടെ  പാര്‍ട്ടിക്ക് താല്പര്യമുള്ള കിളിരൂര്‍ കേസിലോ മറ്റു കേസുകലിലോ അവര്‍ ഈ താത്പര്യം കാട്ടില്ല .സ്വന്തം സഖാക്കള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ അവരുടെ മൌനവും രാഷ്ട്രീയ വിധേയതവും നമ്മള്‍ കണ്ടതാണ്.
കോടതി തന്നെ നടത്തിയ നിരീക്ഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഈ കേസ് ദുര്‍ബലപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ പരാമര്സിച്ച്ചിട്ടുണ്ട് .ഇതില്‍ മാത്രമല്ല പ്രബലന്മാര്‍ ഉള്‍പ്പെട്ട മറ്റ് പലകേസുകളിലും കോടതി സമാനമായ നിരീക്ഷണങ്ങളും പരസ്യ ശാസനകളും ഒക്കെ നടത്തിയിട്ടുണ്ട്
പ്രസക്തമായ ചോദ്യം ഇതാണ് .ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന ഇത്തരം ഉദ്യോഗസ്ഥര്‍, നീതിനടപ്പാക്കാന്‍ സമൂഹം ഉത്തരവാദപ്പെദുത്തിയ ഉദ്യോഗസ്ഥര്‍ നീതിയെ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചിട്ടും ഇവര്‍ സര്‍വീസില്‍ തുടരുന്നതെങ്ങനെ?അവരെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്ന കോടതി ഇവരെ സര്‍വീസില്‍ നിന്നും ഉടനടി നീക്കണം എന്ന് ഉത്തരവിടാത്ത്തത് എന്ത് കൊണ്ട്. നാളെ ഇതേ ഉദ്യോസ്തരുദെ കൈയ്യില്‍ എത്തപ്പെടുന്ന കേസുകള്‍ ഇതേ പോലെ വളച്ചൊദിക്കപ്പെദുകയില്ല എന്നത് കോടതിക്ക് ഉറപ്പുണ്ടോ?
ഈ കേസില്‍ പെണ്‌കുട്ടിക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ ബസന്ത് പിന്നീടും വിവാദത്തില്‍പ്പെട്ട മാന്യനാണ് .ഇത്തരം മനുഷ്യര്‍ നീതിനടപ്പിലാക്കാന്‍ ഞെളിഞ്ഞിരിക്കുന്ന കോടതികള്‍ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും ?
ദില്ലി സംഭവത്തില്‍ ,ഏറ്റവും പ്രതികരണശേഷി കുറഞ്ഞത്‌ ,എന്ന് മുകുന്ദനെ പോലെ ഉള്ളവര്‍ ആക്ഷേപിക്കുന്ന ഡല്‍ഹി ജനത പ്രത്യേകിച്ചും യുവജനങ്ങള്‍ നടത്തിയ ഇടപെടല്‍ ,ഉല്‌ബുധ്ധം എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളി സമൂഹം കണ്ണു തുറന്നു കാണേണ്ടതാണ്.അവര്‍ പ്രതിഷേധിച്ചതു നാളെ തങ്ങളുടെ പെങ്ങന്മാര്‍ക്കും ,കൂട്ടുകാരികള്‍ക്കും,അമ്മമാര്‍ക്കും എതിരേ ഇതേ കരങ്ങള്‍ നീണ്ടുവരും എന്നാ തിരിരിച്ച്ചരിവ് അവരെ ചകിതരാക്കിയത് കൊണ്ടാണ്. മലയാളി യുവത എന്നെങ്കിലും കണ്ണ് തുറക്കുമോ എന്നത് കാത്തിരുന്നു കാനുകയേ നിര്‍വാഹം ഉള്ളൂ

Monday, January 28, 2013

മെഡിക്കല്‍ സയന്‍സോ മുടിക്കല്‍ സയന്‍സോ?

To make men uncomfortable is my task
                                       Friedrich Nietzsche in "Thus spake zarathushtra"           

 മോഡേണ്‍ മെഡിസിന്‍,എത്രത്തോളം ശാസ് ത്രീയമാണ് ?


     നമ്മുടെ സമ്പ്രദായം അനുസരിച്ച് "അല്ലോപതിക് സിസ്റ്റം " ആണ് "ആധുനിക വൈദ്യ ശാസ്ത്രം" എന്നത് കൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത്‌ .അല്ലോപതിയില്‍ നിന്നും ഉടലെടുത്തു വന്നതും ,ജെര്‍മനിയിലെ അതിപ്രഗല്‍ഭനായ അല്ലോപതി ഭിഷഗ്വരനായിരുന്ന ഡോ .ഹാനിമാന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജന്മം നല്‍കിയ ഹോമിയൊപതിക് സിസ്റ്റം പോലും ഈ ഗണത്തില്‍ നാം പൊതുവേ ഉള്‍പ്പെടുത്താറില്ല .അല്ലോപതി ഭിഷഗ്വരന്മാര്‍ പൊതുവെ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ സംസയത്തോടെയും ,അവജ്ഞയോടെയും ആണ് സമീപിക്കാര് . മറ്റുള്ളവരെ  പൊതുവെ "ക്വാക്കുകള്‍" എന്ന മുട്ടന്‍ തെറിവാക്ക് കൊണ്ടാണ് "മോഡേണ്‍ മെഡിസിന്‍" കാര്‍ അഭിസംബോധന ചെയ്യാറ് (കംമ്യൂനിസ്ടുകാര്‍ റിവിഷനിസ്റ്റ് എന്ന് ശത്രുക്കളെ വിളിക്കുന്നതിനു സമാനമാണ് അവര്‍ക്ക് ഈ വാക്ക്‌ }

അപ്പോള്‍ സ്വയം "മോഡേണ്‍" അല്ലെങ്കില്‍ ആധുനികം എന്ന് വിളിക്കുന്ന അലോപതി എത്രത്തോളം ആധുനികം ആണ് എന്നുള്ളതാണ് ഇവിടുത്തെ പരിസോധനാ വിഷയം.

അലോപതി ഒരു ചികിത്സാ സമ്പ്രദായം എന്ന നിലയില്‍ മനുഷ്യ ശരീരത്തെ ഒരു മെഷീന്‍ എന്ന പോലെയാണ് കാണുന്നതു. ഈ മെക്കാാനിക്കല്‍ മോഡല്‍ അനുസരിച്ച് മനുഷ്യ ശരീരം ഒരു കാര്‍ പോലെയോ മറ്റേതെങ്കിലും ഒരു മെഷീീന്‌ പോലെയോ ആണ് .നമ്മള്‍ ഒരു കാറിന്റെ ടയര്‍ പങ്ക്ചര്‍ ആയാല്‍ ടയര്‍ മാത്രം മാറ്റിയിടുന്നത്  പോലെയാണ് മനുഷ്യശരീരത്ത്തില്‍ ഏതെങ്കിലും ഒരവയവത്ത്തിനു അസുഖം വരുന്നതു അലോപ്പതി വീക്ഷിക്കുന്നത്. അപ്പോള്‍ ഒരര്‍ഥത്തില്‍ അലോപ്പതി ഡോക്ടര്‍ എന്നത് ഒരു മെക്കാനിക്കിന്റെ പണിക്ക് സമാനമാണ് . അതുകൊണ്ടാണ് നമ്മള്‍ കണ്ണിനു അസുഖം ഉള്ളപ്പോള്‍ "ഓഫ്താല്മോളജിസ്റ്റി"നെയും, ചര്‍മ്മത്തിന് അസുഖം വരുമ്പോള്‍ "dermatologist "നെയും കാണുന്നത് .ഈയൊരു മെക്കാനിക്കല്‍ മോഡല്‍ ആണ് അലോപതിയുദെ അടിസ്ഥാന മൂലം

ഇതിനു വിരുദ്ധമായി ഹോലിസ്റ്റിക് സമ്പ്രദായങ്ങള്‍ ആയ ഹോമിയോ ,ആയുര്‍വേദ മുതലായ സിസ്റ്റങ്ങളാകട്ടെ മനുഷ്യനെ കൂടുതല്‍ complex ആയ ഒരു സിസ്റ്റം ആയാണ് കാണുന്നതും ചികിത്സിക്കുന്നതും. അതുകൊണ്ടാണ് ഹോമിയോക്കാര്‍ എപ്പോഴും തങ്ങള്‍ "രോഗിയെയാണ് രോഗത്തെയല്ല ചികിത്സിക്കുന്നത് " എന്ന് പറയുന്നതും ആയുര്‍വേദം "രോഗം വരാനുള്ള സാഹചര്യങ്ങള്‍" ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും.ഒരുദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്ക് തൊലിപ്പുറം വരുന്ന രോഗത്തിന്റെ അടിസ്ഥാന മൂലം ചിലപ്പോള്‍ നിങ്ങളുടെ ദഹന വ്യൂഹത്തിലെ അസുഖം മൂലം ആയിരിക്കും. ഇവിടെ അലോപ്പതി സ്കിന്‍ ചികിത്സിക്കുമ്പോള്‍ അത് മറ്റൊരു ഭാഗത്ത്‌ ഒരു പക്ഷെ കണ്ണിലോ മറ്റോ പ്രത്യക്ഷപ്പെടാം.ഈ രോഗത്തിനു പഷേ ഹോമിയോ ക്കാരന്‍ തോലിപ്പുരമേ ഉള്ള അസുഖത്തിനായിരിക്കില്ല ചികിത്സിക്കുക. അടിസ്ഥാന മൂലo കണ്ടെത്താനാവും ശ്രമിക്കുക കാരണം അതിനെ ചികില്സിച്ച്ചെങ്കില്‍ മാത്രമേ ശാസ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.

അലോപ്പതിയുടെ ഈ അടിസ്ഥാന വീക്ഷണം ആണ് അതിന്റെ പല ന്യൂനതകള്‍ക്കും ചില മേന്മകള്‍ക്കും നിദാനം.

ഒരു ജീവനുള്ള ശരീരം, മനുഷ്യനാകട്ടെ, ജന്തു ആകട്ടെ "Whole is more than sum of the parts" എന്നത് അലോപ്പതി പോലും ഇന്ന് സമ്മതിച്ച മട്ടാണ് .അതാണ്‌ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലും,അടുത്ത സമയത്തായി ഇന്ത്യയിലും ഒരു രോഗിയുടെ treatment regime നിശ്ചയിക്കുന്നത് വിവിധ സ്പെഷ്യലിസ്റ്റുകല്‌ അടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡ് ആണ് എന്ന സമീപന രീതി നിലവില്‍ വന്നത് .

ഇനി അലോപ്പതിയുടെ ചരിത്രം പരിശോധിച്ചാല്‌ ഒരു കാലത്ത് "ഒറ്റ മൂലികള്‍" എന്ന് വിശ്വസിക്കയും പ്രച്ചരിപ്പിക്കയും ചെയ്യപ്പെട്ടിരുന്ന പല ചികിത്സാ രീതികളും, ഔഷധങ്ങളും പില്‍ക്കാലത്ത് പിന്‍ വലിക്കപ്പെടുകയും, ആയിരക്കനണക്കില്‍ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും മറ്റനേകം ആയിരങ്ങള്‍ ഇത്തരം മരുന്നുകളുടെയും,പരീക്ഷണങ്ങളുടെയും ഇരകളായി മരിക്കുകയോ നരകിച്ചു ജീവിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് കാണാം

ഏതാനും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. ഇത്തരം കേസുകളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 'Thalidomide ' എന്നാ ഔഷധത്തിന്റെത് . 1950 കളില്‍ ഉറക്കഗുളിക യും വേദനാ സംഹാരിയും എന്ന നിലയില്‍ മാര്‍കെറ്റ് ചെയ്യപ്പെട്ട ഈ മരുന്ന് വളരെ പെട്ടെന്ന്  ഗര്‍ഭിനികളിലെ ചര്‍ദ്ദി നിയന്ത്രിക്കാനുള്ള 'drug of choice' ആയി മാറി.പിന്നീട് ഉറക്കമില്ലായ്മ,ചുമ,പനി മുതലായ പല രോഗങ്ങള്‍ക്കും ഇത് പ്രിസ്ക്രൈബ് ചെയ്യപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങളുടെ ഉപയോഗശേഷം ആണ് ഈ മരുന്ന് നവജാത ശിശുക്കലില്‍  മാരക രോഗം വരുത്തിവക്കും എന്ന് തെളിഞ്ഞത്.ഏതാണ്ട് 20,000 ത്തോളം കുഞ്ഞുങ്ങള്‍ 'ഫോകൊമെലിയ' എന്നാ കൈകാലുകള്‍ മുരടിച്ചു പോകുന്ന അവസ്ഥയില്‍ ജനിച്ചു എന്നാണ് കണക്കു.ഇങ്ങനെ ഉള്ള ഒട്ടനവധി "ശാസ്ത്രീയ" ഔഷധങ്ങള്‍ പില്‍ക്കാലത്ത് ലഷക്കനക്കിനു രോഗികളെ മരണത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടതിന് ശേഷം പിന്‍ വലിക്കപ്പെട്ടിട്ടുണ്ട് .വിശദമായ ഒരു ലിസ്റ്റ്  വിക്കിപിഡിയയില്‍ ലഭ്യമാണ് (search  ഫോര്‍ ദി ലിസ്റ്റ് ഓഫ് withdrawn drugs )

ആധുനിക "വണ്ടര്‍ drug "കളുടെ മാര്‍ക്കെട്ടിങ്ങിലും അതിന്റെ പിന്‍വലിക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ഒരു സുനിശ്ചിത pattern ഉണ്ടെന്നു ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ആദ്യമേ മരുന്നിന്റെ efficacy സംബന്ധിച്ച് വലിയവാര്തകള്‍ ചര്‍ച്ചകള്‍ എല്ലാം നടക്കുന്നു. drug trial result പബ്ലിഷ് ചെയ്യപ്പെടുന്നു (നല്ലൊരു ഭാഗവും മരുന്ന് കമ്പനികള്‍ മാനിപുലേറ്റ് ചെയ്തവ ആയിരിക്കും) കുറെ ഉപയോഗത്തിന് ശേഷം "ചെറിയ ചില"പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.മരുന്ന് കമ്പനി അതിനെ നിഷേധിക്കുന്നു.പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ പുറത്തുവരുന്നു .അവസാനം മരുന്ന് പിന്‍ വലിക്കപ്പെടുന്നു .ഈ കാലത്തിനുള്ളില്‍ കോദിക്കണക്കില്‌ രൂപയുടെ മരുന്ന് വിറ്റഴിക്കപ്പെട്ടിരിക്കും.അനേകര്‍ പാര്‍ശ്വഫലങ്ങള്‍ മൂലം യമപുരിപൂകുകയോ നരകിച്ചു ജീവിക്കുകയോ ആയിരിക്കും
അത് പോലെ മറ്റൊരു ഗുരുതര പ്രശ്നം തങ്ങള്‍ കുറിച്ചു കൊടുക്കുന്ന മരുന്നുകളെ പറ്റി ഭിഷഗ്വാരനുള്ള അറിവില്ലായ്മ ആണ് . പല മരുന്നുകലെക്കുരിച്ച്ചും മരുന്നുകമ്പനി റെപ്രെസന്റേറ്റിവ് നല്‍കുന്ന അറിവുംകംപനിയുടെ അവകാശവാദവുമല്ലതെ  ഇന്ത്യയില്‍ ഓരോ കൊല്ലവും പുറത്തിറങ്ങുന്ന നൂറു കണക്കില്‍ അശാസ്ത്രീയമായ മരുന്ന് ചേരുവകളെ കുറിച്ച് ദൃഗ് കന്ട്രോല്ലെര്‍ക്ക് പോലും വലിയ വിവരമില്ല. പിന്നീട് കമ്പനിയും പണത്തിനു ആര്ത്തിപിടിച്ച്ചു നടക്കുന്ന ഭിഷഗ്വാരന്മാരിലെ നല്ലൊരു വിഭാഗവും നടത്തുന്ന കൂട്ടുകച്ച്ചവടം .അത് മറ്റൊരു വലിയ വിഷയമാണ് .അത് മറ്റൊരു ബ്ലോഗില്‍ ചൂണ്ടിക്കാട്ടാം .

അതുപോലെ "psychiatry" എന്ന  ഒരു "ആധുനിക ചികിത്സാ സമ്പ്രദായം" മൊത്തമായി ത്തന്നെ സംശയത്തിന്ടെ  നിഴലില്‍ ആണ്. അതിന്ടെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നതില്‍ മറ്റു speciality കളില്‍ research നടത്തുന്ന അലോപ്പതി ഡോക്ടര്‍മാരാണ് മുന്നില്‍ എന്നതും ശ്രദ്ധേയം ആണ്
ഇതിനൊക്കെ പുറമേ ആണ് മരുന്ന് കമ്പനികള്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളും ,കമ്പനി-ഭിഷഗ്വര കൂട്ടുകെട്ട് നടത്തുന്ന കള്ളക്കളികളും.

2002 ലെ കണക്കു പ്രകാരം fortune 500 ലിസ്റ്റില്‍ പെട്ട 10 വലിയ മരുന്ന് കമ്പനികളുടെ മൊത്തം അറ്റാദായം ബാക്കിയുള്ള 490 ഇതര കമ്പനികളെക്കാള്‍ അധികം ആയിരുന്നു

നമ്മുടെ സമൂഹത്തിലെ 75 ശതമാനം രോഗങ്ങളും 'stress related' ഓ ,'ലൈഫ് സ്റൈല്‍ ' related ഓ ആണ് .ജീവിത രീതി മാറ്റുന്നതിലൂദെ മാറ്റാവുന്ന ഇത്തരം രോഗങ്ങള്‍ ചികിത്സിച്ചു കുളം ആക്കുന്നതില്‍ "മോഡേണ്‍ " ചികിത്സക്ക് വലിയ പങ്കുണ്ട്

ആധുനിക ചികിത്സ തന്നെ "iatrogenic diseases" നെ പ്പറ്റിയും "nosocomial diseases" നെപ്പറ്റിയും സമ്മതിക്കുന്നുണ്ട് . iatrogenic എന്ന് പറഞ്ഞാല്‍ ഒരസുഖത്തിനു ചികിത്സിക്കുമ്പോള്‍ bonus ആയി ലഭിക്കുന്ന മറ്റസുഖങ്ങള്‍ ആണ് .അത് ചികിത്സാ പിഴവുകൊണ്ടോ മരുന്നിണ്ടേ സൈഡ് എഫ്ഫെക്റ്റ്‌  കൊണ്ടോ വരാം .nosocomial എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്ന ഹത ഭാഗ്യന്മാര്‍ക്ക്  കിട്ടുന്ന ആശുപത്രി വിലാസം അസുഖങ്ങള്‍ ചൊറി മുതല്‍ ക്ഷയം വരെ ആകാം

ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഒരു ദോഷൈക ദൃക്കു ആണെന്നു ആരും പറയരുത്.അലോപ്പതി മൊത്തം കുഴപ്പം ആണ് എന്നല്ല വ്യവക്ഷ. ചില മേഖലകളില്‍ അലോപ്പതിക്കു പ്രാമുഖ്യം ഉണ്ട് തന്നെ .സര്‍ജറി ,ട്രൌമാ കെയര്‍ മുതലായ രംഗങ്ങളില്‍ അലോപ്പതിയെ വെല്ലു വിളിക്കാന്‍ മറ്റൊരു സിസ്ടവും ഇല്ല തന്നെ. പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ "comparative advantage" എന്ന ഒരു കണ്സെപ്റ്റ് തന്നെ ഉണ്ട്. ഓരോ മെഡിക്കല്‍ സിസ്റ്റത്തിനും അതിന്റേതായ മേഖലകളില്‍ പ്രാമുഖ്യം നല്‍കുന്ന ഒരു സമീപനം ആണ് അത്.ഒരുദാഹരണം പറഞ്ഞാല്‍ നമ്മുടെ സിദ്ധ വൈദ്യം .അലോപ്പതിയില്‍ ചികിത്സ ഇല്ലാത്ത പല സ്കിന്‍ ന്യൂറോ അസുഖങ്ങള്‍ക്കും സിദ്ധൌഷധങ്ങള്‍ ലഭ്യമാണു

ഇപ്പോഴത്തെ അവസ്ഥയില്‍ നമുക്കുള്ളത് കൂടുതലും "മുടിക്കല്‍ കോളേജുകളും മുടിക്കല്‍ സയന്‍സും" ആണല്ലോ?അസുഖമായി വരുന്ന ഹത ഭാഗ്യനെയും കുടുംബത്തെയും മുടിച്ചു മുള്ള് വാരി കടത്തിണ്ണയില്‍ ആക്കുകയാനല്ലോ അവരുടെ ലക്‌ഷ്യം

നമ്മള്‍ ഇന്ന് വന്‍ തുകകള്‍ മുടക്കി ചികിത്സിക്കുന്ന പല രോഗങ്ങളും മരുന്ന് മാഫിയാ -ഭിഷഗ്വര കൂട്ട് കെട്ട് കണ്ടുപിടിച്ചു മാര്‍കെറ്റ് ചെയ്ത നുണകള്‍ ആണ് എന്ന് പറഞ്ഞാല്‍ "ആധുനിക ഭിഷഗ്വരന്മാര്‍ " വാളല്ല AK-47 എടുക്കും എന്നുള്ളത് കൊണ്ട് ആ കഥ നല്ലൊരു LIC  പോളിസി എടുത്തതിനു  ശേഷം ബ്ലോഗാം.

Saturday, January 26, 2013

സ്ത്രീ എന്ത് ധരിക്കണം

                     സ്ത്രീ എന്ത്  ധരിക്കണം 

ദില്ലി കൂട്ട മാനഭംഗത്തിന്ടെ  പശ്ചാത്തലത്തില്‍ സ്ത്രീകളുടെ "അഭ്യുദയകാംഷികളായ" പലരും, ,രാഷ്ട്രീയ പാര്‍ടികളുടെ വനിതാ നേതാക്കളും ,മതസംഘടനകളുടെ വനിതാനേതാക്കളും ,പുരുഷകേസരികളും ഉള്‍പ്പടെ പലരും കൊണ്ടുപിടിച്ച ചര്‍ച്ചകളില്‍ ആയിരുന്നല്ലോ? ഇപ്പോള്‍ ആവേശം അല്പം തണുത്ത മട്ടാണ് .ഈ ചര്‍ച്ചകളും സംവാദങ്ങളും എന്തെങ്കിലും ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വലുതായൊന്നും ഇല്ല എന്ന് പറയേണ്ടി വരും . എന്നാലും ഗുണപരമായ രീതിയില്‍ ഇതിനെ മാറ്റിയെടുക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പൊതുസമൂഹം നിരന്തരമായി ശ്രമിക്കേണ്ടതുണ്ട്‌ എന്നാണു പറയാനുള്ളത്.ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇത് അനേകം വിഷയങ്ങളില്‍ ഒന്ന് മാത്രം ആണ്. പക്ഷേ കേരളത്തിലെ, ,ഇന്ത്യയിലെ, ഓരോ വനിതക്കും,പെണ്‍കുട്ടികളുള്ള ഓരോ കുടുംബത്തിന്നും ഇതൊരു സജീവപ്രശ്നം തന്നെ ആണ്. ഓരോ മാതാവും,ഓരോ സ്ത്രീയും ഇത് ഏതു നിമിഷവും തങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു അതിക്രമം എന്നാ നിലയില്‍ത്തന്നെ കാണണം.
മലയാളികള്‌ പൊതുവെ വിദ്യാസമ്പന്നര്‍ ആയ ജനത ആണ് എന്നൊരു പ്രചുരപ്രചാരമുള്ള മിദ്ധ്യാ ധാരണ ഉണ്ട് . അങ്ങനെ ഒരു സമൂഹം സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‌ ,അത് വളരെയൊന്നും ജനാധിപത്യപരം അല്ല എന്ന് കാണാം.സ്ത്രീകളോടുള്ള സമീപനം എല്ലവിഭാഗങ്ങളിലും ,അത് മതവിഭാഗങ്ങളില്‍ ആകട്ടെ രാഷ്ട്രീയ പാര്‍ടികളില്‍ ആകട്ടെ കുടുമ്പങ്ങള്‍ക്കുള്ളില്‍ ആകട്ടെ ,ഇപ്പോഴും പുരുഷമേധാവിത്വപരം തന്നെ ആണു എന്ന് കാണാം. 
ഒരു പെണ്‍കുട്ടി പിറന്നു വീഴുന്ന നിമിഷം മുതല്‍ തന്നെ അവളുടെ സോഷ്യല്‍ ട്രെയിനിംഗ് തുടങ്ങുന്നു .പുരുഷമേധാവിത്ത സമൂഹത്തിന്ടെ മൂല്യങ്ങള്‍ ആന്തരികവല്‍ക്കരിച്ച സ്ത്രീകള്‍ തന്നെ ആണ് ഇതിന്റെ നേത്രുത്വം .അവള്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അനേകം "അരുത്"കളില്‍ ക്കൂടിയാണ് ഓരൊ പെണ്‍കുഞ്ഞും വളര്‍ത്തപ്പെടുന്നത് .അവളുടെ സ്വന്തം സഹോദരനോ ,കൂട്ടുകാരനോ ഉള്ള പല സ്വാതത്ര്യങ്ങളും അവള്‍ക്കു കുഞ്ഞിലേ തന്നെ നിഷേധിക്കപ്പെടുന്നു അവള്‍ പ്രതിഷേധിച്ചാല്‍ , നീ പെണ്ണല്ലേ നിനക്കതു പാടില്ല എന്നായിരിക്കും ഉത്തരം ഈ വിലക്കുകളെ  വകവക്കത്ത്ത കുട്ടികള്‍ "കുഴപ്പം കേസ് കെട്ടായി' മുദ്രചാര്തപ്പെടും.അങ്ങനെ ജനിക്കുന്നതുമുതല്‍ നിരന്തരമുള്ള "indoctrination" വഴി അവള്‍ മെരുക്കപ്പെദുന്നു . 
പെണ്ണിന് സമൂഹം കുറെയേറെ പെരുമാടച്ചട്ടങ്ങള്‍ നിഷ്കര്ഷിച്ചുണ്ട് അവള്‍ എന്തൊക്കെ ധരിക്കണം എങ്ങനെ ചിരിക്കണം എങ്ങനെ നടക്കണം, എലലാം അവളിലേക്ക്‌ അടിച്ച്ചെല്പ്പിക്കപെടുകയാണ് .മതങ്ങളിലാകട്ടെ ഉത്ക്രിഷ്റ്റകളായ സ്ത്രീ രത്നങ്ങളുടെ കഥകള്‍,പുരുഷന് കീഴ്പെട്ടു വിശ്വസ്തരായി അവന്ടെ കുട്ടികളെ പ്രസവിച്ചു കഴിയുന്ന സ്ത്രീകളുടെ  ആയിരിക്കും എല്ലാപേരും,അവളിലേക്കു കുത്തിച്ചെലുതുകയാണു . അങ്ങനെ നിരന്തരമായ ഇണക്കതിലൂടെ ഒരു ഉത്തമ അടിമ മനസ്സു വാര്‍ക്കപ്പെടുന്നു 
ഇതില്‍ ഏറ്റവും ദയനീയമായത് ഈ മൂല്യങ്ങളെ സ്വാംശീകരിച്ച സ്ത്രീ സമൂഹം സ്വയമേവ "voluntary  servitude " പുനരുല്‍പാദിപ്പിക്കുന്നു എന്നുള്ളതാണ് .സ്ത്രീകളുടെ തന്നെ വിമോചനത്തിനുള്ള ഏറ്റവും വലിയ വിലങ്ങു തടി പലപ്പോഴും പുരുഷനെ ക്കാള്‍ ഇവര്‍ ആയിരിക്കും .C കേശവന്റെ ജീവചരിത്രത്തില്‍ (ജീവിതസമരം) ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്. പുരോഗമനകാരിയായ ഭര്‍ത്താവിന്റെ പ്രേരണയാല്‍ ബ്ലൌസ്  ധരിച്ച  അമ്മായിയെ സ്വന്തം അമ്മ ഓടിച്ചിട്ട്‌ പത്തലിനു തല്ലുന്ന ഒരു സംഭവം .അങ്ങനെ പലപ്പോഴും ഇത്തരം 'Orthodox " അമ്മമാര്‍ ആയിരിക്കും പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശത്രുക്കള്‌.
ഇത്തരം സമൂഹത്തില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും സ്വയം തീര്‍ത്ത മോടലുകളുടെ തടവറയില്‍ ആയിരിക്കും അത് കൊണ്ടാണ് അവര്‍ സ്വയം പുരുഷനയനങ്ങളെ തൃപ്തിപ്പെടുത്താനുള്ള കാഴ്ച്ചബങ്ങ്ലാവുകളായി  ജീവിച്ചു തീര്‍ക്കുന്നത്  വിലകൂടിയ ഉടയാടകളും ആഭരണങ്ങളും സൗന്ദര്യവര്‌ധക സാമഗ്രികളും കൊണ്ട് മോഡി പിടിപ്പിച്ചു കാമാത്തിപുരയിലെ "മോടെലുകളെ" അനുസ്മരിപ്പിച്ചു നടക്കുന്ന ഇത്തരം സ്ത്രീകള്‍ ഒരു പുരുഷ മേധാവിത്ത സാമൂഹ്യഘടനയുടെ ദയനീയ ഇരകള്‍ ആണ് 
കേരളത്തിന്റെ പൊതു സമൂഹത്തിന്റെ വ്യവഹാര ഇടങ്ങളില്‍ സ്ത്രീകള്‍ ഇപ്പോള്‍ കൂടുതലായി കടന്നു വരുന്നുണ്ട് .ഈ കടന്നു വരവ് വലുതായ മാറ്റങ്ങള്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഉണ്ടാക്കിയോ എന്ന ചോദ്യം ഉയരാം .ഇല്ല എന്ന് പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ ആളുണ്ടാകും .പക്ഷേ  ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം 
ഒന്ന് സ്വയം പുരോഗമന പ്രസ്ഥാനം എന്ന്വിശേഷിപ്പിക്കയും അങ്ങനെ ഒരുപാടുപേരാല്‍ വിസ്വസിക്കപ്പെടുകയും ചെയ്യുന്ന സി പി എമ്മില്‍ അടുത്ത കാലത്തുണ്ടായ ചില വെളിപ്പെടുത്തലുകള്‍ ആണ് . സ്ത്രീ സമൂഹത്തിന്റെ രക്ഷകരായി സ്വയം ചമയുന്ന അതിന്റെ വനിതാ വിഭാഗം നേതാക്കള്‍ പോലും സ്വന്തം സഖാക്കള്‍ക്കെതിരെ നടന്ന അതിക്രമം മൂടിവക്കാന്‍ കൂട്ട് നില്‍ക്കുന്ന കാഴ്ച്ച നമ്മള്‍ എല്ലാപേരും കണ്ടതാണ്. അഖിലേന്ദ്യാ തലത്തില്‍ മറ്റിടങ്ങളില്‍ ഓടി എത്തുകയും പ്രതികരിക്കയും ചെയ്യുന്ന വൃന്ദാ കാരാട്ട് പോലും ഈ കുറ്റത്തില്‍  ഭാഗഭാക്കായി എന്നുള്ളത് ഇവിടെ പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനങ്ങളില്‍പ്പോലും രൂദ്ടമൂലമായ സ്ത്രീ വിരുദ്ധ മനോഭാവത്തിനു തെളിവാണ് .സ്ത്രീക്കെതിരെ കുറ്റം നടക്കുമ്പോള്‍ അത് ചെയ്യുന്നവര്‍ സക്തരാന് എങ്കില്‍ അവരുടെ പ്രസ്ഥാനങ്ങള്‍/വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ പോലും സഹാനുഭൂതി ഇരക്കു ലഭിക്കാതെ പോകുന്ന സ്ഥിതി ആണുള്ളത് 
രണ്ടാമത്തേത് ഇതിലും നിന്ദ്യമാണ് അഭയ എന്ന കന്യാസ്ത്രീയുടെ കൊലപാതകം അതില്‍ സ്ത്രീകള്‍ ഉളപ്പടെയുള്ള കുറ്റവാളികളെ രക്ഷിക്കാന്‍ ഒരു മതവിഭാഗം തന്നെ അശ്രാന്തപരിശ്രമം നടത്തുകയാണ്.അഭയയുടെ മരണത്തിന്റെ നിജസ്ഥിതി നല്ലവണ്ണം ബോധ്യമുള്ള, അതേ  വിധി പങ്കുപറ്റുന്ന സഹജീവികളായ കന്യാസ്ത്രീകള്‍ അവളുടെ ഘാതകരെ രക്ഷിക്കാന്‍ ജാഥകള്‍ നടത്തിയതും നാം കണ്ടു . അപ്പോള്‍ നേരത്തെ പറഞ്ഞത് പോലെ പുരോഗമനവും മതവും ഒക്കെ സ്ത്രീകജ്ക്കെതിരാകുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നതു 

ഇവിടെ പലപ്പോഴും സംഭവിക്കുന്ന ഒരു സംഗതി ഇരകള്‍ പ്രതികള്‍ ആക്കപ്പെടുന്നതും വേട്ടക്കാര്‍ നിഷ്കളങ്കര്‍ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാഴ്ച ആണ് .പൊതു സമൂഹം പലപ്പോഴും കുറ്റം സ്ത്രീകളില്‍ ആരോപിക്കാനാണ് ബദ്ധപ്പെടുന്നത്‌ .അതാണ്‌ ദില്ലി പെണ്‍കുട്ടി അസമയത് യാത്രചെയ്തതാണ് പ്രശ്നം എന്ന് ഒരു "ആസാമി "പ്രഖ്യാപിക്കുന്നത്.സമൂഹത്തിലെ മറ്റു പലരും ഇങ്ങനെ തന്നെ ചിന്തിക്കുകയും ചെയ്യുന്നുണ്ട് .സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇരുട്ട് വീണാല്‍ "അസമയം" എന്ന് പ്രഖ്യാപിക്കാന്‍ ഇവര്‍ ആര്?അത് പോലെ പലപ്പോഴും പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികള്‍ പോലും ചതിയില്‍ പെട്ട് സെക്സ് മാഫിയയുടെ കയ്യില്‍ എത്തപ്പെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും സംഭവം പുറത്തറിയുന്നത് .അറിയുമ്പോഴേക്കും അവളുടെ പ്രായത്തിലുള്ള പെണ്മക്കളുള്ള സ്ത്രീകള്‍ പോലും "ഓ അവള്‍ മറ്റവളല്ലേ" എന്ന മട്ടില്‍ പ്രതികരിക്കുന്നത് കാണാം. ഒരു പെണ്ണും സ്വന്തം സമ്മതപ്രകാരം അഭിസാരിക ആകുന്നില്ല എന്നും ,അവളെ അങ്ങനെ ആക്കുന്നതിനു പിന്നില്‍ വലിയ ശക്തമായ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ,അവള്‍ ആ ചതിയില്‍ വീഴുന്നതിനു ആന്തരികവും ബാഹ്യവുമായ ഒരു പാട് പ്രലോഭനങ്ങള്‍ ഉണ്ട് എന്ന സത്യം ആണ് ഇവിടെ തമസ്കരിക്കപ്പെദുന്നതു 

അടുത്ത വടം സ്ത്രീകള്‍ പുരുഷനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാ വാദഗതിയാണ് . മാസങ്ങള്‍ പ്രായമുള്ള പെണ്‍കുഞ്ഞും 80 വയസ്സ് കഴിഞ്ഞ വൃദ്ധയും പീഡ്ഡിപ്പിക്കപ്പെട്ട നാട്ടില്‌ ആണ് ഈ അഭിപ്രായ പ്രകടനം നടത്തുന്ന മഹാന്മാര്‍ താമസിക്കുന്നത് എന്നതാണ് വിചിത്രം . 
സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് മനോരോഗികളായ ഈ "male chauvinist pig "കളാണോ തീരുമാനിക്കുക? അങ്ങനെ ഒരു പെണ്‍കുട്ടി വസ്ത്രം ധരിച്ചാല്‍ മാനഭംഗം ചെയ്യാന്‍ ഇവനൊക്കെ ആരെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ?

ഗള്‍ഫ്‌ നാടുകളില്‍ വിശിഷ്യാ ദുബായില്‍ ജോലി ചെയ്തിട്ടുള്ള ആള്‍ക്കാര്‍ക്കരിയാവുന്ന ഒരു കാര്യം ആണ് പാതിരാത്രിയില്‍ പോലും miniskirt  ധരിച്ചു സ്ത്രീകള്‍ നിര്‍ഭയം തെരുവിലൂടെ നടക്കാറുണ്ട് എന്നത് .അവിടെ ഈ അഭിപ്രായം പറയുന്ന മാന്യന്മാര്‍ ഒന്ന് തുറിച്ചു നോക്കാന്‍ പോലും ധൈര്യപ്പെടാത്തതെന്തുകൊണ്ട്? കാരണം വളരെ ലളിതം പിന്നെ മറ്റാരെ എങ്കിലും തുറിച്ചു നോക്കാന്‍ അവന്‍ പുറം ലോകം കാണില്ല .നമ്മുടെ "ജനാധിപത്യ"രാജ്യത്ത്  അങ്ങനെ ഒരു ഭയത്തിന്റെ ആവശ്യം ഇല്ലല്ലോ.

ഇവിടുത്തെ വ്യവസ്ഥയില്‍ പലപ്പോഴും കോടതികള്‍ പോലും ഇരകള്ക്കെതിരെ നിലപാടെടുത്തിട്ടുണ്ട്‌ എന്നത് നാം മറന്നു കൂടാ 

ഇത്തരമൊരു അവസ്ഥയുള്ള ഒരു സമൂഹത്തില്‍ ഇരകള്‍  സംഘടിക്കുക എന്നത് മാത്രമാണ് ശാശ്വതമായ പോംവഴി .വേട്ടക്കാരന്മാര്‍ക്ക് മനപ്പരിവര്‍ത്തനം വരുന്നത് കാത്തിരിക്കുന്നത് വ്യര്ധമാണ്.
എന്തൊക്കെ പോരായ്മ ഉണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ സി പി ഐ എടുത്ത നിലപാട് ശ്ലാഖനീയം തന്നെ ആണ് .പെണ്‍കുട്ടികളെ ആയോധനമുറകള്‍ പരിശീലിപ്പിക്കാന്‍ അവരെടുത്ത തീരുമാനം ഗുണപരം ആണ് എന്ന് തന്നെ കാണണം .സ്ത്രീകളുടെ വേദി ആയ "കുടുംബശ്രീ" പോലെ ഉള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ ദിശയില്‍ വളരെചെയ്യാന്‌ കഴിയും .സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്ന വ്യക്തികളെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാനും സാമൂഹികമായി അവരെ ഒറ്റപ്പെടുത്താനും കുടുംബശ്രീകള്‍ മുന്നിട്ടിറങ്ങണം .അതേപോലെ സ്ത്രീകളുടെ പക്ഷം നിന്ന് അവരെ സപ്പോര്‍ട്ട് ചെയ്യാനും ഇരകള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുവാനും അവര്‍ക്ക് കഴിയണം 

.പെണ്ണിന് സ്വന്തം ശരീരത്തിലും ഇഷ്ടാനിഷ്ടങ്ങളിലും ഉള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ. ഞങ്ങള്‍ പുരുഷന്ടെ കളിപ്പാട്ടം അല്ല എനൂം പൂര്‍ണ മനുഷ്യജീവികള്‍ ആണ് എന്നും അവള്‍ സ്വയം പ്രഖ്യാപിക്കാന്‍ സംഘടിക്കാത്ത്ത കാലത്തോളം കയ്യേറ്റങ്ങള്‍ ,ശരീരത്തിലയാലും വ്യക്തിത്വത്തിലായാലും, അഭംഗുരം  നടക്കും