സ്ത്രീ എന്ത് ധരിക്കണം
ദില്ലി കൂട്ട മാനഭംഗത്തിന്ടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ "അഭ്യുദയകാംഷികളായ" പലരും, ,രാഷ്ട്രീയ പാര്‍ടികളുടെ വനിതാ നേതാക്കളും ,മതസംഘടനകളുടെ വനിതാനേതാക്കളും ,പുരുഷകേസരികളും ഉള്‍പ്പടെ പലരും കൊണ്ടുപിടിച്ച ചര്‍ച്ചകളില്‍ ആയിരുന്നല്ലോ? ഇപ്പോള്‍ ആവേശം അല്പം തണുത്ത മട്ടാണ് .ഈ ചര്‍ച്ചകളും സംവാദങ്ങളും എന്തെങ്കിലും ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വലുതായൊന്നും ഇല്ല എന്ന് പറയേണ്ടി വരും . എന്നാലും ഗുണപരമായ രീതിയില്‍ ഇതിനെ മാറ്റിയെടുക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പൊതുസമൂഹം നിരന്തരമായി ശ്രമിക്കേണ്ടതുണ്ട് എന്നാണു പറയാനുള്ളത്.ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇത് അനേകം വിഷയങ്ങളില്‍ ഒന്ന് മാത്രം ആണ്. പക്ഷേ കേരളത്തിലെ, ,ഇന്ത്യയിലെ, ഓരോ വനിതക്കും,പെണ്‍കുട്ടികളുള്ള ഓരോ കുടുംബത്തിന്നും ഇതൊരു സജീവപ്രശ്നം തന്നെ ആണ്. ഓരോ മാതാവും,ഓരോ സ്ത്രീയും ഇത് ഏതു നിമിഷവും തങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു അതിക്രമം എന്നാ നിലയില്‍ത്തന്നെ കാണണം.
മലയാളികള് പൊതുവെ വിദ്യാസമ്പന്നര്‍ ആയ ജനത ആണ് എന്നൊരു പ്രചുരപ്രചാരമുള്ള മിദ്ധ്യാ ധാരണ ഉണ്ട് . അങ്ങനെ ഒരു സമൂഹം സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല് ,അത് വളരെയൊന്നും ജനാധിപത്യപരം അല്ല എന്ന് കാണാം.സ്ത്രീകളോടുള്ള സമീപനം എല്ലവിഭാഗങ്ങളിലും ,അത് മതവിഭാഗങ്ങളില്‍ ആകട്ടെ രാഷ്ട്രീയ പാര്‍ടികളില്‍ ആകട്ടെ കുടുമ്പങ്ങള്‍ക്കുള്ളില്‍ ആകട്ടെ ,ഇപ്പോഴും പുരുഷമേധാവിത്വപരം തന്നെ ആണു എന്ന് കാണാം.
ഒരു പെണ്‍കുട്ടി പിറന്നു വീഴുന്ന നിമിഷം മുതല്‍ തന്നെ അവളുടെ സോഷ്യല്‍ ട്രെയിനിംഗ് തുടങ്ങുന്നു .പുരുഷമേധാവിത്ത സമൂഹത്തിന്ടെ മൂല്യങ്ങള്‍ ആന്തരികവല്‍ക്കരിച്ച സ്ത്രീകള്‍ തന്നെ ആണ് ഇതിന്റെ നേത്രുത്വം .അവള്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അനേകം "അരുത്"കളില്‍ ക്കൂടിയാണ് ഓരൊ പെണ്‍കുഞ്ഞും വളര്‍ത്തപ്പെടുന്നത് .അവളുടെ സ്വന്തം സഹോദരനോ ,കൂട്ടുകാരനോ ഉള്ള പല സ്വാതത്ര്യങ്ങളും അവള്‍ക്കു കുഞ്ഞിലേ തന്നെ നിഷേധിക്കപ്പെടുന്നു അവള്‍ പ്രതിഷേധിച്ചാല്‍ , നീ പെണ്ണല്ലേ നിനക്കതു പാടില്ല എന്നായിരിക്കും ഉത്തരം ഈ വിലക്കുകളെ വകവക്കത്ത്ത കുട്ടികള്‍ "കുഴപ്പം കേസ് കെട്ടായി' മുദ്രചാര്തപ്പെടും.അങ്ങനെ ജനിക്കുന്നതുമുതല്‍ നിരന്തരമുള്ള "indoctrination" വഴി അവള്‍ മെരുക്കപ്പെദുന്നു .
പെണ്ണിന് സമൂഹം കുറെയേറെ പെരുമാടച്ചട്ടങ്ങള്‍ നിഷ്കര്ഷിച്ചുണ്ട് അവള്‍ എന്തൊക്കെ ധരിക്കണം എങ്ങനെ ചിരിക്കണം എങ്ങനെ നടക്കണം, എലലാം അവളിലേക്ക് അടിച്ച്ചെല്പ്പിക്കപെടുകയാണ് .മതങ്ങളിലാകട്ടെ ഉത്ക്രിഷ്റ്റകളായ സ്ത്രീ രത്നങ്ങളുടെ കഥകള്‍,പുരുഷന് കീഴ്പെട്ടു വിശ്വസ്തരായി അവന്ടെ കുട്ടികളെ പ്രസവിച്ചു കഴിയുന്ന സ്ത്രീകളുടെ ആയിരിക്കും എല്ലാപേരും,അവളിലേക്കു കുത്തിച്ചെലുതുകയാണു . അങ്ങനെ നിരന്തരമായ ഇണക്കതിലൂടെ ഒരു ഉത്തമ അടിമ മനസ്സു വാര്‍ക്കപ്പെടുന്നു
ഇതില്‍ ഏറ്റവും ദയനീയമായത് ഈ മൂല്യങ്ങളെ സ്വാംശീകരിച്ച സ്ത്രീ സമൂഹം സ്വയമേവ "voluntary servitude " പുനരുല്‍പാദിപ്പിക്കുന്നു എന്നുള്ളതാണ് .സ്ത്രീകളുടെ തന്നെ വിമോചനത്തിനുള്ള ഏറ്റവും വലിയ വിലങ്ങു തടി പലപ്പോഴും പുരുഷനെ ക്കാള്‍ ഇവര്‍ ആയിരിക്കും .C കേശവന്റെ ജീവചരിത്രത്തില്‍ (ജീവിതസമരം) ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്. പുരോഗമനകാരിയായ ഭര്‍ത്താവിന്റെ പ്രേരണയാല്‍ ബ്ലൌസ് ധരിച്ച അമ്മായിയെ സ്വന്തം അമ്മ ഓടിച്ചിട്ട് പത്തലിനു തല്ലുന്ന ഒരു സംഭവം .അങ്ങനെ പലപ്പോഴും ഇത്തരം 'Orthodox " അമ്മമാര്‍ ആയിരിക്കും പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശത്രുക്കള്.
ഇത്തരം സമൂഹത്തില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും സ്വയം തീര്‍ത്ത മോടലുകളുടെ തടവറയില്‍ ആയിരിക്കും അത് കൊണ്ടാണ് അവര്‍ സ്വയം പുരുഷനയനങ്ങളെ തൃപ്തിപ്പെടുത്താനുള്ള കാഴ്ച്ചബങ്ങ്ലാവുകളായി ജീവിച്ചു തീര്‍ക്കുന്നത് വിലകൂടിയ ഉടയാടകളും ആഭരണങ്ങളും സൗന്ദര്യവര്‌ധക സാമഗ്രികളും കൊണ്ട് മോഡി പിടിപ്പിച്ചു കാമാത്തിപുരയിലെ "മോടെലുകളെ" അനുസ്മരിപ്പിച്ചു നടക്കുന്ന ഇത്തരം സ്ത്രീകള്‍ ഒരു പുരുഷ മേധാവിത്ത സാമൂഹ്യഘടനയുടെ ദയനീയ ഇരകള്‍ ആണ്
കേരളത്തിന്റെ പൊതു സമൂഹത്തിന്റെ വ്യവഹാര ഇടങ്ങളില്‍ സ്ത്രീകള്‍ ഇപ്പോള്‍ കൂടുതലായി കടന്നു വരുന്നുണ്ട് .ഈ കടന്നു വരവ് വലുതായ മാറ്റങ്ങള്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഉണ്ടാക്കിയോ എന്ന ചോദ്യം ഉയരാം .ഇല്ല എന്ന് പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ ആളുണ്ടാകും .പക്ഷേ ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം
ഒന്ന് സ്വയം പുരോഗമന പ്രസ്ഥാനം എന്ന്വിശേഷിപ്പിക്കയും അങ്ങനെ ഒരുപാടുപേരാല്‍ വിസ്വസിക്കപ്പെടുകയും ചെയ്യുന്ന സി പി എമ്മില്‍ അടുത്ത കാലത്തുണ്ടായ ചില വെളിപ്പെടുത്തലുകള്‍ ആണ് . സ്ത്രീ സമൂഹത്തിന്റെ രക്ഷകരായി സ്വയം ചമയുന്ന അതിന്റെ വനിതാ വിഭാഗം നേതാക്കള്‍ പോലും സ്വന്തം സഖാക്കള്‍ക്കെതിരെ നടന്ന അതിക്രമം മൂടിവക്കാന്‍ കൂട്ട് നില്‍ക്കുന്ന കാഴ്ച്ച നമ്മള്‍ എല്ലാപേരും കണ്ടതാണ്. അഖിലേന്ദ്യാ തലത്തില്‍ മറ്റിടങ്ങളില്‍ ഓടി എത്തുകയും പ്രതികരിക്കയും ചെയ്യുന്ന വൃന്ദാ കാരാട്ട് പോലും ഈ കുറ്റത്തില്‍ ഭാഗഭാക്കായി എന്നുള്ളത് ഇവിടെ പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനങ്ങളില്‍പ്പോലും രൂദ്ടമൂലമായ സ്ത്രീ വിരുദ്ധ മനോഭാവത്തിനു തെളിവാണ് .സ്ത്രീക്കെതിരെ കുറ്റം നടക്കുമ്പോള്‍ അത് ചെയ്യുന്നവര്‍ സക്തരാന് എങ്കില്‍ അവരുടെ പ്രസ്ഥാനങ്ങള്‍/വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ പോലും സഹാനുഭൂതി ഇരക്കു ലഭിക്കാതെ പോകുന്ന സ്ഥിതി ആണുള്ളത്
രണ്ടാമത്തേത് ഇതിലും നിന്ദ്യമാണ് അഭയ എന്ന കന്യാസ്ത്രീയുടെ കൊലപാതകം അതില്‍ സ്ത്രീകള്‍ ഉളപ്പടെയുള്ള കുറ്റവാളികളെ രക്ഷിക്കാന്‍ ഒരു മതവിഭാഗം തന്നെ അശ്രാന്തപരിശ്രമം നടത്തുകയാണ്.അഭയയുടെ മരണത്തിന്റെ നിജസ്ഥിതി നല്ലവണ്ണം ബോധ്യമുള്ള, അതേ വിധി പങ്കുപറ്റുന്ന സഹജീവികളായ കന്യാസ്ത്രീകള്‍ അവളുടെ ഘാതകരെ രക്ഷിക്കാന്‍ ജാഥകള്‍ നടത്തിയതും നാം കണ്ടു . അപ്പോള്‍ നേരത്തെ പറഞ്ഞത് പോലെ പുരോഗമനവും മതവും ഒക്കെ സ്ത്രീകജ്ക്കെതിരാകുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നതു
ഇവിടെ പലപ്പോഴും സംഭവിക്കുന്ന ഒരു സംഗതി ഇരകള്‍ പ്രതികള്‍ ആക്കപ്പെടുന്നതും വേട്ടക്കാര്‍ നിഷ്കളങ്കര്‍ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാഴ്ച ആണ് .പൊതു സമൂഹം പലപ്പോഴും കുറ്റം സ്ത്രീകളില്‍ ആരോപിക്കാനാണ് ബദ്ധപ്പെടുന്നത് .അതാണ് ദില്ലി പെണ്‍കുട്ടി അസമയത് യാത്രചെയ്തതാണ് പ്രശ്നം എന്ന് ഒരു "ആസാമി "പ്രഖ്യാപിക്കുന്നത്.സമൂഹത്തിലെ മറ്റു പലരും ഇങ്ങനെ തന്നെ ചിന്തിക്കുകയും ചെയ്യുന്നുണ്ട് .സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇരുട്ട് വീണാല്‍ "അസമയം" എന്ന് പ്രഖ്യാപിക്കാന്‍ ഇവര്‍ ആര്?അത് പോലെ പലപ്പോഴും പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികള്‍ പോലും ചതിയില്‍ പെട്ട് സെക്സ് മാഫിയയുടെ കയ്യില്‍ എത്തപ്പെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും സംഭവം പുറത്തറിയുന്നത് .അറിയുമ്പോഴേക്കും അവളുടെ പ്രായത്തിലുള്ള പെണ്മക്കളുള്ള സ്ത്രീകള്‍ പോലും "ഓ അവള്‍ മറ്റവളല്ലേ" എന്ന മട്ടില്‍ പ്രതികരിക്കുന്നത് കാണാം. ഒരു പെണ്ണും സ്വന്തം സമ്മതപ്രകാരം അഭിസാരിക ആകുന്നില്ല എന്നും ,അവളെ അങ്ങനെ ആക്കുന്നതിനു പിന്നില്‍ വലിയ ശക്തമായ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ,അവള്‍ ആ ചതിയില്‍ വീഴുന്നതിനു ആന്തരികവും ബാഹ്യവുമായ ഒരു പാട് പ്രലോഭനങ്ങള്‍ ഉണ്ട് എന്ന സത്യം ആണ് ഇവിടെ തമസ്കരിക്കപ്പെദുന്നതു
അടുത്ത വടം സ്ത്രീകള്‍ പുരുഷനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാ വാദഗതിയാണ് . മാസങ്ങള്‍ പ്രായമുള്ള പെണ്‍കുഞ്ഞും 80 വയസ്സ് കഴിഞ്ഞ വൃദ്ധയും പീഡ്ഡിപ്പിക്കപ്പെട്ട നാട്ടില് ആണ് ഈ അഭിപ്രായ പ്രകടനം നടത്തുന്ന മഹാന്മാര്‍ താമസിക്കുന്നത് എന്നതാണ് വിചിത്രം .
സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് മനോരോഗികളായ ഈ "male chauvinist pig "കളാണോ തീരുമാനിക്കുക? അങ്ങനെ ഒരു പെണ്‍കുട്ടി വസ്ത്രം ധരിച്ചാല്‍ മാനഭംഗം ചെയ്യാന്‍ ഇവനൊക്കെ ആരെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ?
ഗള്‍ഫ് നാടുകളില്‍ വിശിഷ്യാ ദുബായില്‍ ജോലി ചെയ്തിട്ടുള്ള ആള്‍ക്കാര്‍ക്കരിയാവുന്ന ഒരു കാര്യം ആണ് പാതിരാത്രിയില്‍ പോലും miniskirt ധരിച്ചു സ്ത്രീകള്‍ നിര്‍ഭയം തെരുവിലൂടെ നടക്കാറുണ്ട് എന്നത് .അവിടെ ഈ അഭിപ്രായം പറയുന്ന മാന്യന്മാര്‍ ഒന്ന് തുറിച്ചു നോക്കാന്‍ പോലും ധൈര്യപ്പെടാത്തതെന്തുകൊണ്ട്? കാരണം വളരെ ലളിതം പിന്നെ മറ്റാരെ എങ്കിലും തുറിച്ചു നോക്കാന്‍ അവന്‍ പുറം ലോകം കാണില്ല .നമ്മുടെ "ജനാധിപത്യ"രാജ്യത്ത് അങ്ങനെ ഒരു ഭയത്തിന്റെ ആവശ്യം ഇല്ലല്ലോ.
ഇവിടുത്തെ വ്യവസ്ഥയില്‍ പലപ്പോഴും കോടതികള്‍ പോലും ഇരകള്ക്കെതിരെ നിലപാടെടുത്തിട്ടുണ്ട് എന്നത് നാം മറന്നു കൂടാ
ഇത്തരമൊരു അവസ്ഥയുള്ള ഒരു സമൂഹത്തില്‍ ഇരകള്‍ സംഘടിക്കുക എന്നത് മാത്രമാണ് ശാശ്വതമായ പോംവഴി .വേട്ടക്കാരന്മാര്‍ക്ക് മനപ്പരിവര്‍ത്തനം വരുന്നത് കാത്തിരിക്കുന്നത് വ്യര്ധമാണ്.
എന്തൊക്കെ പോരായ്മ ഉണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ സി പി ഐ എടുത്ത നിലപാട് ശ്ലാഖനീയം തന്നെ ആണ് .പെണ്‍കുട്ടികളെ ആയോധനമുറകള്‍ പരിശീലിപ്പിക്കാന്‍ അവരെടുത്ത തീരുമാനം ഗുണപരം ആണ് എന്ന് തന്നെ കാണണം .സ്ത്രീകളുടെ വേദി ആയ "കുടുംബശ്രീ" പോലെ ഉള്ള പ്രസ്ഥാനങ്ങള്‍ക്ക് ഈ ദിശയില്‍ വളരെചെയ്യാന് കഴിയും .സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്ന വ്യക്തികളെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാനും സാമൂഹികമായി അവരെ ഒറ്റപ്പെടുത്താനും കുടുംബശ്രീകള്‍ മുന്നിട്ടിറങ്ങണം .അതേപോലെ സ്ത്രീകളുടെ പക്ഷം നിന്ന് അവരെ സപ്പോര്‍ട്ട് ചെയ്യാനും ഇരകള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുവാനും അവര്‍ക്ക് കഴിയണം
.പെണ്ണിന് സ്വന്തം ശരീരത്തിലും ഇഷ്ടാനിഷ്ടങ്ങളിലും ഉള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ. ഞങ്ങള്‍ പുരുഷന്ടെ കളിപ്പാട്ടം അല്ല എനൂം പൂര്‍ണ മനുഷ്യജീവികള്‍ ആണ് എന്നും അവള്‍ സ്വയം പ്രഖ്യാപിക്കാന്‍ സംഘടിക്കാത്ത്ത കാലത്തോളം കയ്യേറ്റങ്ങള്‍ ,ശരീരത്തിലയാലും വ്യക്തിത്വത്തിലായാലും, അഭംഗുരം നടക്കും

എന്റെ കൃഷ്ണാ ...നിന്നെ നീ തന്നെ കാത്തോലനെ എന്ന് പ്രാര്‍ത്തിക്കുന്ന ഈ കാലത്ത് എന്ത് പ്രതിവിധിയാ ഇതിനിപ്പോ പറയാനുള്ളത് ? സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതെ എനിക്കിപ്പോ പറയാന്‍ തോനുന്നുളൂ
ReplyDelete:}
Delete