Thursday, January 31, 2013

സൂര്യനെല്ലി പെണ്‍കുട്ടിയും കുറേ മാന്യന്മാരും

             സൂര്യനെല്ലി പെണ്‍കുട്ടിയും കുറേ മാന്യന്മാരും

സൂര്യനെല്ലി കേസില്‍ നിരവധി വര്‍ഷങ്ങളിലെ വേദനയും ,നിരന്ദരമായി പിന്തുടരുന്ന ഭീഷണികലുടെയും പീഡ്ഡനങ്ങങ്ങലുടെയും മുന്നില്‍ അടിപതറാതെ ,പ്രലോഭനങ്ങളില്‍ മനസ്സ് പതറാതെ നിന്ന പെണ്‍കുട്ടിയുടെ ആത്മ ധൈര്യത്തിന് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട്  തുടങ്ങട്ടെ

ഈ കേസ്സില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില സുപ്രധാന പ്രശ്നങ്ങള്‍ ഉണ്ട് . അവയില്‍ പ്രധാനം പ്രമുഖന്മാര്‍ ഉള്‍പ്പെടുന്ന കേസ്സുകളില്‍ ഭരണകൂടവും,കോടതികളും,മാധ്യമങ്ങളും ,പൊതുസമൂഹംതന്നെയും പുലര്‍ത്തുന്ന മനോഭാവം ആണ് . സുപ്രീം കോടതി തന്നെ ഈ കേസ് തിടുക്കത്തില്‍ പരിഗണിക്കാന്‍ കാരണം ദില്ലി പെണ്‍കുട്ടിയുടെ കൊലപാതകം ഉണ്ടാക്കി വച്ച പ്രത്യേക സാഹചര്യം തന്നെ ആണ് എന്നത് നിസ്തര്‍ക്കമാണ്. ഇല്ലെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേനെ ഈ കേസു പരിഗണനക്ക് വരാന്‍.അതിനിടയില്‍ കേസ് നീട്ടി കൊണ്ട് പോകാന്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി പ്രതികള്‍ നടത്തുന്ന ശ്രമം കൂടി കണക്കിലെടുത്താല്‍ സാധാരണ ഗതിയില്‍ പെണ്‍കുട്ടി വല്യമ്മയായി കഴിഞ്ഞു മിക്കപ്രതികളും വയസ്സായി ചത്തു കഴിഞ്ഞേ ഈ കേസ് തീരുമായിരുന്നുള്ളൂ.അത് തന്നെ ഹൈക്കോടതിയിലെ "നീതിമാന്മാരുടെ" മനോനില അനുസ്സരിച്ച്ചു പെണ്‌കുട്ടി പ്രതികളെ പ്രലോഭിപ്പിച്ചു ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന വിധിയായിരിക്കും ഉണ്ടാവുക
ഹൈകോടതി നടത്തിയ ഒരു മഹാ നിരീക്ഷണം ജഡ്ജി ഏമാന്മാരുടെ അപാര ബുദ്ധിശക്തി വെളിവാക്കുകയുണ്ടായി . പെണ്‍കുട്ടി പലസ്ഥലങ്ങളിലും കൊണ്ട് പോകപ്പെട്ടിട്ടുണ്ട് എങ്കിലും അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന മഹാ സത്യം ഗഫൂര്‍ കാ ദോസ്തും ബസന്തനും കണ്ടുപിടിച്ചു കളഞ്ഞു എന്നതാണ് ആശ്ചര്യം .അവരുടെ ചിന്തയില്‍ പെണ്‍കുട്ടി സാധുക്കളായ ചില ചേട്ടന്മാര്‍ അവളുടെ ആഗ്രഹപ്രകാരം "ബുദ്ധി മുട്ടി സഹായിച്ചു "കൊടുത്തതാണ്‌. മാനസിക പക്വത വന്നിട്ടില്ലാത്ത ഒരു കൊച്ചു സ്കൂള്‍ കുട്ടി ഒരു കൂട്ടം നരക പിശാചുകളുടെ കയ്യില്‍ എത്തിപ്പെട്ടതിനു ശേഷം‍അവള്‍ അനുഭവിച്ച ഭീതിയും സംഖര്‍ഷവും ഈ മാന്യന്മാര്‍ക്കു ഊഹിക്കാന്‍ പറ്റാത്തതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരെ ആ സീറ്റില്‍ കൊണ്ടിരുത്തിയ വ്യവസ്ഥിതിയെ ആണ് പറയേണ്ടത് .

സെക്സ്  മാഫിയ എന്നത് മയക്കുമരുന്ന് മാഫിയാ പോലെ ശക്തമായ ഒന്നാണെന്നും ഇരകളെ കുടുക്കുന്നതിനും അവരെ അനുസരണ പഠിപ്പിക്കുന്നതിനും അവര്‍ക്ക് അവരുടെതായ വഴികള്‍ ഉണ്ടെന്നും മനസ്സിലാക്കാന്‍ കഴിയാത്ത ,അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ഇത്തരം മനുഷ്യര്‍ സത്യത്തില്‍ ഇരയുടെ വേദനകണ്ട് രസിക്കുന്ന വെറും സാഡിസ്റ്റ് കള്‍ മാത്രമാണ്

ദില്ലി പെണ്‍കുട്ടിയുടെ മരണം അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ വ്യവസ്ഥിതിയെ അഗാധമായി സ്വാധീനിച്ച ഒരു സംഭവം ആയി പരിണമിച്ചിട്ടുന്ദ് .

സൂര്യനെല്ലി കേസു സജീവമായി ഇപ്പോഴും നില്‍ക്കുന്നത് പെണ്‍കുട്ടി അവളുടെ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു എന്നത് കൊണ്ട് മാത്രം ആണ് എന്നത് കാണണം . നിരന്തരം അവളുടെ നിശ്ചയ ദാര്‌ഡ്ഡ്യത്തെ തകര്‍ക്കാന്‍ പ്രതികളും ഭരണകൂടങ്ങളും കിണഞ്ഞു പരിശ്രമിച്ച്ചപ്പോള്‍ ഇവിടുത്തെ പൊതുസമൂഹം നിസ്സoഗതയോടെ  കണ്ടുനില്‍ക്കുകയായിരുന്നു .പെണ്‍കുട്ടിയും കുടുമ്പവും വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവിടത്തെ "സിവില്‍ സൊസൈറ്റി" യുടെ അപാര ജീര്‍ണത ആണ് വെളിവാക്കുന്നത്.പൊതുസമൂഹം പെണ്‍കുട്ടിയോടും കുദുമ്പത്തോദും കാട്ടിയ നിന്ദയും പരിഹാസവും അത് എത്രമേല്‍ നികൃഷ്ടം ആണ് എന്നതാണ് വെളിവാക്കുന്നത്.സമൂഹത്തില്‍ ഇത്തരമൊരു കുറ്റക്രുത്യം നടക്കുമ്പോള്‍ നിസ്സഹായയായി കനിവിനു കേഴുന്ന ഇരയെ അപഹസിക്കാനും  കുറ്റപ്പെടുത്തുവാനും പ്രതികളുടെ അച്ചാരം പറ്റി ശ്രമിച്ച നിക്രുഷ്ടന്മാര്‍ ഈ സംഭവത്തിലെ കൂട്ടുപ്രതികള്‍  തന്നെ ആണ്

ഈ കേസില്‍ പെണ്‍കുട്ടി പരാമര്‌ശിച്ച "പ്രോഫസ്സര്‍" ഇന്നും പകല്‍മാന്യനായി നടക്കുകയാണ് .അദ്ദ്യത്തെ സ്ഥാനക്കയറ്റം നല്‍കി അദ്ദ്യത്തിന്റെ പാര്‍ടി ബഹുമാനിച്ചു വിട്ടിരിക്കയാനല്ലോ

.ഇത്തരം മാന്യന്മാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന "സഹകരണ സംഘം" ഇതിലും ഉണ്ടായിട്ടുണ്ട്.നായനാര്‍ വിപ്ലവ ഗവണ്മെന്റ് ഈ കേസില്‍ നടത്തിയ കൂട്ടുകൃഷി മലയാളി മറന്നിട്ടുണ്ടാവില്ല. ഈ വിപ്ലവ നേതാക്കളുടെ മക്കള്‍ കേസില്‍ ഉള്പെട്ടാല്‍ മറ്റവനും സഹായിക്കണമല്ലോ
രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ പോഷകങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഇത്തരുണത്തില്‍ പരാമര്സിക്കപ്പെടാതെ പോകുന്നതു ശരിയല്ലാത്തതു കൊണ്ട് പറയട്ടെ . ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ കേസില്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ മുന്നില്‍ നിന്ന് എന്ന് കാണാം. പക്ഷെ അവരുടെ  പാര്‍ട്ടിക്ക് താല്പര്യമുള്ള കിളിരൂര്‍ കേസിലോ മറ്റു കേസുകലിലോ അവര്‍ ഈ താത്പര്യം കാട്ടില്ല .സ്വന്തം സഖാക്കള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ അവരുടെ മൌനവും രാഷ്ട്രീയ വിധേയതവും നമ്മള്‍ കണ്ടതാണ്.
കോടതി തന്നെ നടത്തിയ നിരീക്ഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഈ കേസ് ദുര്‍ബലപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ പരാമര്സിച്ച്ചിട്ടുണ്ട് .ഇതില്‍ മാത്രമല്ല പ്രബലന്മാര്‍ ഉള്‍പ്പെട്ട മറ്റ് പലകേസുകളിലും കോടതി സമാനമായ നിരീക്ഷണങ്ങളും പരസ്യ ശാസനകളും ഒക്കെ നടത്തിയിട്ടുണ്ട്
പ്രസക്തമായ ചോദ്യം ഇതാണ് .ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന ഇത്തരം ഉദ്യോഗസ്ഥര്‍, നീതിനടപ്പാക്കാന്‍ സമൂഹം ഉത്തരവാദപ്പെദുത്തിയ ഉദ്യോഗസ്ഥര്‍ നീതിയെ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചിട്ടും ഇവര്‍ സര്‍വീസില്‍ തുടരുന്നതെങ്ങനെ?അവരെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്ന കോടതി ഇവരെ സര്‍വീസില്‍ നിന്നും ഉടനടി നീക്കണം എന്ന് ഉത്തരവിടാത്ത്തത് എന്ത് കൊണ്ട്. നാളെ ഇതേ ഉദ്യോസ്തരുദെ കൈയ്യില്‍ എത്തപ്പെടുന്ന കേസുകള്‍ ഇതേ പോലെ വളച്ചൊദിക്കപ്പെദുകയില്ല എന്നത് കോടതിക്ക് ഉറപ്പുണ്ടോ?
ഈ കേസില്‍ പെണ്‌കുട്ടിക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ ബസന്ത് പിന്നീടും വിവാദത്തില്‍പ്പെട്ട മാന്യനാണ് .ഇത്തരം മനുഷ്യര്‍ നീതിനടപ്പിലാക്കാന്‍ ഞെളിഞ്ഞിരിക്കുന്ന കോടതികള്‍ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും ?
ദില്ലി സംഭവത്തില്‍ ,ഏറ്റവും പ്രതികരണശേഷി കുറഞ്ഞത്‌ ,എന്ന് മുകുന്ദനെ പോലെ ഉള്ളവര്‍ ആക്ഷേപിക്കുന്ന ഡല്‍ഹി ജനത പ്രത്യേകിച്ചും യുവജനങ്ങള്‍ നടത്തിയ ഇടപെടല്‍ ,ഉല്‌ബുധ്ധം എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളി സമൂഹം കണ്ണു തുറന്നു കാണേണ്ടതാണ്.അവര്‍ പ്രതിഷേധിച്ചതു നാളെ തങ്ങളുടെ പെങ്ങന്മാര്‍ക്കും ,കൂട്ടുകാരികള്‍ക്കും,അമ്മമാര്‍ക്കും എതിരേ ഇതേ കരങ്ങള്‍ നീണ്ടുവരും എന്നാ തിരിരിച്ച്ചരിവ് അവരെ ചകിതരാക്കിയത് കൊണ്ടാണ്. മലയാളി യുവത എന്നെങ്കിലും കണ്ണ് തുറക്കുമോ എന്നത് കാത്തിരുന്നു കാനുകയേ നിര്‍വാഹം ഉള്ളൂ

No comments:

Post a Comment