സോളാറും ഭരണകൂടവും
അങ്ങനെ പിണറായിയുടെ ഭാഷയില്‍ സോളാര്‍ ഒരു അദ്ധ്യായം കഴിഞ്ഞു.അടുത്ത അദ്ധ്യായം
വരാനിരിക്കുന്നതെ ഉള്ളൂഅതിന്ടെ തിരക്കഥ തയ്യാറാകുന്നത് മുറയ്ക്ക് ഷൂട്ടിംഗ്
ആരംഭിക്കുന്നതായിരിക്കും.
ഇവിടെ പരിഗണനാ വിഷയം ഇതൊന്നുമല്ല.ഈ വിഷയത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന
ചില സംഗതികളെക്കുറിച്ചാണ്
സോളാര്‍ പൊടുന്നനെ പൊട്ടിമുളച്ച ഒന്നല്ല എന്നത് വ്യക്തമാണല്ലോ?
രമേഷിന്റെ മന്ത്രിക്കുപ്പയത്തില്‍ ഉമ്മന്‍ ഊട്ടയിട്ടതാനല്ലോ അത് പുറത്ത് വരാന്‍
കാരണം.അപ്പോള്‍ ഇവര്‍ക്കൊക്കെ ഇത് നല്ലവണ്ണം അറിയാമായിരുന്നു എന്ന് വ്യക്തം.ശ്രീധരന്‍
നായര്‍ എന്ന “കൊണ്ഗ്രസ്സുകാരന്‍” മേല് നൊന്തപ്പോള്‍ വ്യക്തമാക്കിയത് പോലെ വി ഐ പി
പരിഗണനയില്‍ സരിത സെക്രടരിയട്ട് നിരങ്ങുമ്പോള്‍ ഒരു ഗ്രൂപ്പുകാരനും
ഇതിനെക്കുറിച്ചുള്ള അറിവ് നിഷേധിക്കാന്‍ സാധിക്കില്ല.പിന്നെ സംഭവിച്ചത് മറ്റവന്‍
മൊത്തം ഒറ്റയ്ക്ക് തിന്നണ്ട എന്ന കൊതിക്കെറുവ് മാത്രം.
ഈയൊരു പ്രശ്നം യഥാര്‍ഥത്തില്‍ “ഇടതുപക്ഷം” പുറത്ത് കൊണ്ടുവന്ന ഒന്നേ അല്ല
എന്നത് പലര്‍ക്കും അറിയാം.അതാണ് ലീഗും “കാളറ കാണ്ഗ്രസ്സും” ചെന്നിത്തലയെ
മുന്നണിയില്‍ “ഉടനടി” എടുക്കണം എന്നാവശൃപ്പെടുന്നത്.ചെന്നിത്തല ഉമ്മനെക്കാള്‍
മാന്യനാണോ? പഴയ നാഗ്പൂര്‍ NSU(I) സമ്മേളനം എല്ലാവരും മറന്നു പോയി അല്ലേ?കൊള്ളയടിച്ച
മുതലുമായി പിടികൂടപ്പെട്ട ചെന്നിത്തലയുടെ സുന്ദരമുഖം?
പൊതു സമൂഹവും,മീഡിയയും,കെ.സുരേന്ദ്രനെയും പി.സി.ജോര്‍ജിനെപ്പോലെ ഉള്ളവരും
സജീവമായി ഉയര്‍തിക്കൊണ്ടു വന്ന ഒരു ധാര്‍മിക, സാമ്പത്തിക പ്രശ്നത്തെ
പിണറായിയെപ്പോലെ ഒരു “ഇടതു ഉമ്മന്‍” ഏറ്റെടുതപ്പോഴേ മലയാളി അപകടം മനസ്സിലാക്കണം
ആയിരുന്നു.ഇപ്പോള്‍ ഉമ്മന് കിട്ടിയ താത്കാലിക മേല്‍കൈ അധികകാലം ഉണ്ടാകുമോ എന്നത്
കാത്തിരുന്നു കാണാം.ഇടതു എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റു പാര്‍ട്ടികള്‍
സി.പി.ഐ ആകട്ടെ ആര്‍.എസ്.പി ആകട്ടെ തങ്ങള്‍ വഞ്ചിപ്പിക്കപ്പെട്ടത് ആണെങ്കില്‍
തുറന്നു പറയണം.തങ്ങള്‍ വീണു കിടക്കുന്ന അപമാനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ ദുര്‍ഗന്ധം
ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം.ചാനലുകളില്‍ വന്നിരുന്നു,ജനങ്ങള്‍ കാര്‍ക്കിച്ചു
തുപ്പുന്ന തരത്തിലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സ്വയം പരിഹാസൃരാകുന്നത് വലിയ
ദോഷം ചെയ്യും എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് തന്നെ കൊള്ളാം.
സെക്രടരിയറ്റില്‍ പകുതിയില്‍ കൂടുതല്‍ ഇടതന്‍ ജീവനക്കാര്‍ ആണല്ലോ.അവര്‍ മൊത്തം
പൊട്ടന്മാരും ആയിരിക്കില്ല.അപ്പോള്‍ അവര്‍ തീര്‍ച്ചയായും ഇതിനെക്കുറിച്ച്
ബോധവാന്മാര്‍ ആയിരിക്കും.അല്ലെങ്കില്‍ തന്നെ സരിതാവൃന്ദം നാടൊട്ടുക്ക്
മുഖ്യന്ടെയും കേന്ദ്ര മന്ത്രിമാരുടെയും ശുപാര്‍ശക്കത്തുകളും ഫോണ്‍ മുഖേനയുള്ള
ഉറപ്പും വഴി കോടികള്‍ പിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഇതൊന്നും അറിയില്ലായിരുന്നു
എന്ന് അവര്‍ വാദിച്ചാല്‍ അവരെ കിങ്ങിണിക്കൂട്ടം എന്നേ വിേശഷിപ്പിക്കെണ്ടൂ.അവര്‍ക്കും
അറിവുണ്ടായിരുന്നു എന്ന് കരുതുകയാണ് സാമാന്യ യുക്തി.
ഇതൊരു തട്ടിപ്പിന്ടെ തുടക്കം മാത്രമായിരുന്നു എന്ന് വ്യക്തം. പി സി ജോര്‍ജ്
പറഞ്ഞപോലെ സോലാര്‍പാനല്‍ പുതിയ ഭവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി നിയമം
വന്നുകഴിയുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ചാകര വരുന്നുള്ളൂ.ഇപ്പോള്‍ നടന്നത് വെറും
റിഹേര്‍സല്‍ മാത്രം.അവിടെ ആണ് പി സി പറഞ്ഞ 50000 കോടി കിടക്കുന്നത്.ഉമ്മന്‍ ആക്രാന്തം
പിടിചില്ലായിരുന്നു എങ്കില്‍ എല്ലാവര്‍ക്കും പൊന്നോണം തന്നെ ആയിരുന്നു എന്ന്
വ്യക്തം.
മുഖ്യന്ടെ കുടുംബത്തെക്കുറിച്ച് ആക്ഷേപം ഉയര്ന്നപോള്‍ ഇപ്പക്കേസുകൊടുക്കും
എന്ന് വിരട്ടിയ മുഖ്യന്‍ അനങ്ങാതെ ഇരിക്കുന്നതിന്ടെ ഗുട്ടന്‍സ് ഇതാണ്.മാനനഷ്ടം
കൊടുക്കാത്തത് മാനം ഇല്ലാത്തത് കൊണ്ടാണോ എന്ന് ചാണ്ടി ഉമ്മന്‍ പറയട്ടെ.
ഈ കേസില്‍ ഭരണകൂടം നടത്തുന്ന കളികള്‍,മുഖ്യന്ടെ ഓഫീസ് നടത്തിയ പോതുജനവന്ചന,
ന്യായാധിപര്‍ എന്ന് വിളിക്കപ്പെടുന്ന മനുഷ്യര്‍ നടത്തുന്ന മാമാപ്പണി ഇങ്ങനെ പലവിധ
മാനങ്ങളും തുറന്നുകാട്ടപെടാതെ ഇതിനെ ഒരു ഷക്കീലപ്പടം ആക്കിച്ചുരുക്കാനുള്ള ശ്രമം
കുറ്റവാളികളും കൂട്ടാളികളും നടത്തുന്നുണ്ട്.
ഈ കേസ്സില്‍ ഭരണകൂടത്തിന്ടെ എല്ലാ വിഭാഗവും നടത്തുന്ന നിയമവിരുദ്ധ നടപടികളെ
ചോദ്യം ചെയ്യാന്‍ ആര്‍ജവം ഉള്ള ഏതെങ്കിലും ഒരു രാജ്യസ്നേഹി മുന്നോട്ടു വന്നെങ്കില്‍
എന്നാശിച്ചുപോകുകയാണ്. തെളിവുകള്‍ സംരക്ഷിക്കേണ്ട പോലീസ് അത് നശിപ്പിച്ചാല്‍
ചോദ്യം ചെയ്യാന്‍ ആളുണ്ട് എന്ന് വന്നാല്‍ ഭാവിയില്‍ എങ്കിലും അവര്‍ അതിനു
തുനിയില്ല. അങ്ങനെ തെളിവ് നശിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനു ശിക്ഷ അനുഭവിക്കും
എന്നുറപ്പ് വരുത്താന്‍ ആരെങ്കിലും മുന്നോട്ട് ഇറങ്ങിവരെണ്ടതാണ്. ഒരു പുതിയ നവാബ്
രാജേന്ദ്രന്‍ അവതാരം ചെയ്യണേ എന്ന് നമുക്ക് ആഗ്രഹിക്കാം.അല്ലാതെ മലയാളി സിവില്‍
സമൂഹം അതിന്ടെ ഷണ്ഡത്വം മറികടന്നു ഇത്തരം ധാര്‍മികപ്രശ്നങ്ങള്‍ ഏറ്റെടുക്കും എന്ന്
പ്രതീക്ഷിച്ചിരുന്നാല്‍ “മൂത്ത് നരച്ച് കുഴിയില്‍ പോകുകയേ ഉള്ളൂ”. റോഡില്‍ മൂത്രം
ഒഴിച്ചാല്‍ക്കുന്നതിനെതിരെ സ്വമേധയാ “പൊതുതാല്‍പര്യ” ഹര്‍ജി പരിഗണിക്കുന്ന കോടതി ഈ
കേസ്സില്‍ “എന്താണ് പൊതുതാല്പര്യം” എന്ന് ചോദിക്കുമ്പോള്‍ ആണ് കെ.സുധാകരന്ടെ വാളകം
പ്രസംഗം മഹാസത്യമായി നമുക്ക് അനുഭവവേദ്യം ആകുന്നത്. മാനം വിറ്റും പണം നേടുന്നത് മഹത്തരമായി
കാണുന്ന ഒരു സമൂഹത്തില്‍ ഇത്തരം മനുഷ്യര്‍ മഹാന്മാര്‍ ആകുന്നതില്‍ അത്ഭുതം
ഇല്ലതന്നെ.
ഈ ലേഖകന്‍ ഒരു കുമ്പസാരം നടത്തിക്കൊള്ളട്ടെ.കരുണാകരന്‍, ഉമ്മനെയും അന്തോണിയെയും(ഹെലികൊപ്റെര്‍
കേസില്‍ “ആദര്‍ശ ധീരന്റെ” നേരിട്ടുള്ള പങ്കു വെളിയില്‍ വന്നുകഴിഞ്ഞു; ഇനി CAG
യ്ക്ക് എന്ത് വിശ്വാസ്യത? എന്ന് കൊണ്ഗ്രെസ്സ്(അഴിമതി)ഗ്രൂപ്പുകാര്‍ക്ക് ചോദിച്ചുതുടങ്ങാം)
അപേക്ഷിച്ച് എത്ര അന്തസ്സുറ്റ മാന്യന്‍ ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ
ഒരുപാടു വിമര്‍ശിച്ചതില്‍ പശ്ചാത്തപിക്കാതെ വയ്യ. ഇത്ര ഉളുപ്പില്ലായ്മ
അദ്ദേഹത്തിനുണ്ടായിരുന്നില്ല.
കരുണാകരനു പേടിക്കാന്‍ നവാബുണ്ടായിരുന്നത് പോലെ ഉമ്മനും അന്തോണിക്കും മറ്റൊരു
പേടിസ്വപ്നം ഇല്ല എന്നിടത്താണ് അവരുടെ ഉളുപ്പില്ലയ്മയും അഹന്തയും കിടക്കുന്നത്.
മലയാളിയോട് എനിക്ക് അപേക്ഷിക്കാനുള്ളത് നിങ്ങളുടെ മിഥ്യാധാരണകള്‍ മാറ്റിവെച്ചു
സ്വയം രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിച്ചില്ല എങ്കില്‍ “ഖുര്‍-ആനില്‍” അള്ളാഹു
പറയുന്നത് പോലെ നിങ്ങളെ ദൈവവും രക്ഷിക്കില്ല.
ഇടതും വലതും,മദ്ധ്യവും,മേലെയും,കീഴെയും ആയ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും
ഉമ്മന്മാരെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഇത്തിക്കണ്ണികളായ നപുംസകങ്ങളെയുംകൊണ്ട്
നിറയുമ്പോള്‍, നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കുക. അല്ലാതെ
ഒരു വി.എസ്സോ, റാംബോയോ ഇപ്പോള്‍ വന്നു ഇവരെ തുരത്തി തങ്ങളെ രക്ഷിക്കും എന്ന്
കരുതിയിരുന്നാല്‍ നിങ്ങളുടെയും അനന്തര തലമുറകളുടെയും കാര്യം “കട്ടപ്പൊക”.
No comments:
Post a Comment