ജനാധിപത്യവും ബല്‍റാമിന്ടെ വെളിപാടുകളും
ജൂണ്‍ 8 ന് ബൂലോകത്തില്‍
പ്രസിദ്ധീകരിച്ച വി. ടി. ബല്‍റാമിന്ടെ ലേഖനത്തെക്കുറിച്ച് ആണ് ഈ കുറിപ്പ്
ബല്‍റാം പല കാര്യങ്ങളും ചര്‍ച്ച
ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചില നിരീക്ഷണങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ എന്ന്
ആദ്യം സൂചിപ്പിക്കട്ടെ
നാം മലയാളിയുടെ ചിന്താലോകം വളരെ ശഷ്കം ആണ് എന്ന് ആദ്യമേ തന്നെ കുമ്പസാരം നടത്തട്ടെ . നമ്മള്‍
പൊതുവേ വിശ്വാസികള്‍ ആണ് അന്വേഷണം നമ്മെ സംബന്ധിച്ച് വേദനാജനകമായ അനാവശ്യകത ആണ്.അതുകൊണ്ട്
പറഞ്ഞു ശീലിച്ച കാര്യങ്ങള്‍ ചര്‍വിത ചര്‍വണം നടത്തുകയാണ് നമുക്ക് പത്ഥ്യം
മറ്റു പലരെയും പോലെ
ബല്രാമിനും സംഭവിക്കുന്ന അടിസ്ഥാന പിശക് സി പി എമ്മിനെ കമ്യുണിസ്റ്റ് പാര്‍ട്ടിയായി
വിസകലനം ചെയ്യുക എന്നതാണ്. ഒരു കമ്യൂണിസ്റ്റ് പാര്‍ടിയും സോഷ്യല്‍ ഡമോക്രാറ്റിക്/
ഫാസിസ്റ്റ് പ്രസ്ഥാനവും തമ്മില്‍ വലിയ അന്തരം ഉണ്ട്. അത് അറിയാത്തതോ നടിക്കുന്നതോ
എന്നത് അദ്ദേഹം വ്യക്തമാക്കട്ടെ
ഒരു പ്രസ്ഥാനം ആകട്ടെ
വ്യക്തി ആകട്ടെ അതിനെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ചര്‍ച്ച ചെയ്യുക
എന്നത് ഗുരുതര മായ പിശകാണ്.സ്റ്റാലിന്‍ എന്ന ചരിത്ര വ്യക്തിത്വത്തിനും സംഭവിച്ച
ദുരന്തം അത് തന്നെ ആണ്. മലയാള “ബുദ്ധിജീവി” ചര്‍ച്ചകളില്‍ ഇത്ര demonize
ചെയ്യപ്പെട്ട മറ്റൊരു വ്യക്തിത്വം ഉണ്ടോ? എന്നത് സംശയം ആണ്. പലര്‍ക്കും അറിയില്ല
എന്നതാണ് സത്യം.അന്നത്തെ ലോകസാഹചര്യം ആണ് സ്റ്റാലിന്‍ സ്വീകരിച്ച “സ്റ്റാലിനിസ്റ്റ്
അപഭ്രംശങ്ങള്‍ക്ക്” മൂല കാരണം എന്നത് സൗകര്യ പൂര്‍വ്വം മറച്ചു വയ്ക്കപ്പെടുകയാണ്. രണ്ടാം
ലോകമഹായുദ്ധം കഴിഞ്ഞ ദുരിത നാളുകളില്‍ “ഐസനോവരും” “ഡല്ലസും” പോലുള്ള മുതലാളിത്ത
വൈതാളികര്‍ നേതൃത്വം കൊടുത്തു നടപ്പിലാക്കിയ “ആന്റി-സോവിയറ്റ്” ഭീകരതയും “roll
back of കമ്മ്യൂണിസം” പോളിസിയും നേരിട്ട് സോവിയറ്റ് യൂണിയന്‍ നില നിര്‍ത്തുക എന്ന
ഹെര്‍കൂലിയന്‍ ദൌത്യം ഏറ്റെടുക്കേണ്ടി വന്ന സ്റ്റാലിന്‍, അകത്തും പുറത്തും ഉള്ള
ശത്രുക്കളെ ഒരുമിച്ചു നേരിടാന്‍ നിര്‍ബന്ധിതനാക്കപ്പെട്ട സ്ടാലിനെ, ചരിത്ര സന്ദര്‍ഭത്തില്‍
നിന്നും അടര്‍ത്തിമാറ്റി മനസ്സിലാകുക സാധ്യമേ അല്ല. ഈ കഷ്ടപ്പാടുകളെ നേരിട്ട് സോവിയറ്റ്
സ്റേറ്റ് നില നിര്‍ത്തുകയും അതിനു ശക്തമായ വ്യാവസായിക അടിത്തറ നിര്‍മിക്കുകയും ,സര്‍വോപരി
ലോകത്തെ നാസി ഭീഷണിയില്‍ നിന്നും മുക്തനാക്കുകയും ചെയ്ത സ്റ്റാലിന്‍ കുറച്ചു കൂടി
സത്യസന്ധമായ വിലയിരുത്തല്‍ അര്‍ഹിക്കുന്നു എന്ന് ഞാന്‍ കരുതുന്നു.സര്‍വോപരി
ബാല്രാമിന്ടെ നേതാവ് നെഹ്‌റു സ്ടാളിന്ടെ ആരാധകന്‍ ആയിരുന്നു എന്നും ഓര്‍ക്കുന്നത്
നന്നാകും.
RMP യെ പറ്റിയുള്ള
വിലയിരുത്തല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ജനാധിപത്യത്തെ കുറിച്ച്
ഇദ്ദേഹം വിവരിക്കുന്നത് കൊള്ളാം.
വിശാലമായ മൂല്യങ്ങളുടെ
അടിസ്ഥാനത്തില്‍ ആകണം പാര്‍ടി വിശ്വാസം എന്ന ആശയം കൊള്ളാം. ആകട്ടെ താങ്ങള്‍ ഏതു
വിശാല മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊണ്ഗ്രസില്‍ വിശ്വസിക്കുന്നത് എന്ന് വെളിപ്പെടുത്താമോ?
ജനാധിപത്യം എന്ന സംജ്ഞയുടെ
അര്‍ഥത്തെക്കുറിച്ച് ഇവര്‍ക്കെല്ലാമുള്ള അജ്ഞത ഖേദകരo എന്നെ വിലയിരുത്തെണ്ടൂ.
ഒരു പാര്‍ട്ടിയില്‍ അംഗമായതു
കൊണ്ട് മറ്റ് ഏതൊരു അംഗവും ചെയ്യുന്ന പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ നമുക്ക്
ചുമതല തോന്നല്‍ ജൈവികത നഷ്ടപ്പെടുത്തും എന്ന നിരീക്ഷണം ഗംഭീരം. ആരോടാണ് പറയുന്നതെന്നേ
ഉള്ളു സംശയം.പാവപ്പെട്ട വായനക്കാരോടോ? അത് ബല്രാമിന് ബാധകം ആണോ? ന്യാകരിക്കാതെ
മിണ്ടാതെ ഇരുന്നാല്‍ സത്യസന്ധത ആകുമോ? തീവെട്ടിക്കൊള്ള നടക്കുമ്പോള്‍ കണ്ണും
പൂട്ടി ഇരുന്നാല്‍ ധീരത ആകുമോ?
No comments:
Post a Comment